
രാജസ്ഥാനിൽ പുള്ളിപ്പുലിക്ക് രാഖി കെട്ടി കൊടുക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്(Woman ties rakhi to leopard). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @GemsOfIndia_X എന്ന ഹാൻഡിലാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, സ്ത്രീ തന്റെ വീടിനടുത്തുള്ള ഒരു വയലിന്റെ അരികിൽ വച്ച് പുള്ളിപ്പുലിയ്ക്ക് രാഖി കെട്ടി കൊടുക്കുന്നത് കാണാം. പുള്ളിപ്പുലി ശാന്തനായി അവർക്കരികിൽ ഇരിക്കുന്നുണ്ട്.
രാഖി കെട്ടിയ ശേഷം അതിന് മധുരപലഹാരങ്ങൾ നൽകാൻ സ്ത്രീ ശ്രമിക്കുന്നു. സാഹസികവും വൈകാരികവുമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സ്ത്രീയ്ക്ക് ചുറ്റും ധാരാളം പേർ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.