
ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഒരു പെട്രോൾ പമ്പിൽ ഒരു സ്ത്രീ പുരുഷന്മാരെ ചെരിപ്പ് കാട്ടി ഭീഷണിപ്പെടുത്തിയത്തിന്റെ ദൃശ്യങ്ങൾ എക്‌സിൽ പ്രത്യക്ഷപെട്ടു(Woman threatens). എക്‌സിലെ @priyarajputlive എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഗോമതിനഗർ പ്രദേശത്തെ പത്രകർപുരം ചൗക്കിലാണ് സംഭവം നടന്നത്.
ദൃശ്യങ്ങളിൽ, ഒരു സ്ത്രീ തനിക്ക് സമീപം നിൽക്കുന്ന പുരുഷന്മാരെ ചെരുപ്പുയർത്തി ഭീഷണിപ്പെടുത്തുന്നത് കാണാം. ആദ്യം വന്നത് താൻ ആണെന്നും തന്റെ വാഹനത്തിലാണ് ആദ്യം ഇന്ധനം നിറയ്‌ക്കേണ്ടതെന്നും ആവശ്യപ്പെടുന്ന സ്ത്രീ ഒരു പുരുഷന്റെ ബൈക്ക് തള്ളി മാറ്റുന്നു.
എന്നാൽ ഇത്രയും നേരം എവിടെയായിരുന്നുവെന്ന് പുരുഷൻമാരിൽ ഒരാൾ ചോദിച്ചപ്പോൾ, സ്ത്രീ അസഭ്യം പറഞ്ഞു. മറ്റൊരാൾ പോലീസിനെ വിളിക്കാൻ ഒരുങ്ങിയപ്പോൾ, സ്ത്രീ അവരുടെ ഫോൺ പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, പെട്രോൾ പമ്പിലെ ജീവനക്കാരോ അവിടെയുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളോ തർക്കത്തിൽ ഇടപെട്ടില്ല.