
ലഖ്‌നൗവിലെ ഗാസിപൂരിൽ ജ്വല്ലറിയിൽ നിന്ന് യുവതി സ്വർണ്ണം മോഷ്‌ടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Woman steals gold). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @cameraman_r എന്ന ഹാൻഡിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പാങ്കുവച്ചത്.
ഗാസിപൂരിലെ ഭൂത്നാഥ് മാർക്കറ്റിലുള്ള റിദ്ധി ജ്വല്ലേഴ്‌സിലാണ് സംഭവം നടന്നത്. ജ്വല്ലറിയിൽ നിന്ന് യുവതി വിദഗ്ദമായി സ്വർണ്ണ കമ്മലുകൾ മോഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഏകദേശം ഒരു ഗ്രാം ഭാരമുള്ള കമ്മലുകളാണ് സ്ത്രീ അപഹരിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ സ്ത്രീ നിശബ്ദമായി കമ്മലുകൾ തറയിൽ ഇടുന്നതും ശേഷം കുനിഞ്ഞ് അത് എടുക്കുന്നതും വ്യക്തമായി കാണാം. ദൃശ്യങ്ങൾ പുറത്തു വനനത്തോടെ സംഭവത്തിൽ നെറ്റിസൺസ് അപലപിച്ചു.