
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യത്യസ്തമായ ഒരു നിധിവേട്ടയെക്കുറിച്ചാണ്. മൈ ഓർഡിനറി ട്രഷേഴ്സ് എന്ന സമൂഹ മാധ്യമ പേജിലൂടെ ജാനെ എന്ന യുവതിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
ഇവർക്ക് തെക്കന്‍ ഇംഗ്ലണ്ടിന് സമീപത്തെ നദിയില്‍ നിന്നും ലഭിച്ച മോതിരത്തിന്‍റെ വീഡിയോയാണിത്. ഇത് കണ്ടത് പത്ത് ലക്ഷം പേരാണ്. ഇത്തരത്തില്‍ നദികളില്‍ നിന്നും തപ്പിയെടുത്ത വിലപിടിപ്പുകള്ള ഒട്ടനവധി വസ്തുക്കള്‍ ഈ പേജിലൂടെ കാണാൻ സാധിക്കും.
ജാനെ എന്ന യുവതി ഇത്തരത്തിൽ റോമൻ നാണയങ്ങൾ, ലോഹ ആങ്കറുകൾ, ഗ്ലാസ് ഘടനകൾ, മഗ്ഗ്, പുരാതന വാളുകള്‍, ലോഹ ഉരുപ്പടികള്‍ തുടങ്ങി ഒട്ടേറെ വസ്തുക്കൾ തപ്പിയെടുത്തിട്ടുണ്ട്. ഇവർ നദിയിൽ നിന്നും മോതിരം കണ്ടെത്തിയത് മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെയാണ്.
ഇവർ അവകാശപ്പെടുന്നത് സ്വർണ്ണ മോതിരത്തില്‍ വജ്രം പതിച്ചിരുന്നതായാണ്. തനിക്ക് ഇത്തരത്തിലൊരു നിധി ലഭിക്കുന്നത് ആദ്യമായാണെന്നും ജാനെ പറഞ്ഞു. ഇത് താൻ കണ്ടെത്തിയ 1970 കാലഘട്ടത്തോളം പഴക്കമുള്ള ആദ്യത്തെ മോതിരമാണെന്ന് പറഞ്ഞ അവർ, ഇതൊരു വിവാഹ മോതിരമായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.