
ഗുജറാത്തിലെ വഡോദരയിൽ കുറച്ച് പാനി പുരികൾ മാത്രം വിളമ്പിയതിന് ഒരു സ്ത്രീ നട് റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു( Woman protesting in road over less pani puri). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം വഡോദരയിലെ സുർ സാഗർ തടാകത്തിന് സമീപമാണ് നടന്നത്. 20 രൂപയ്ക്ക് 6 പാനി പുരിക്ക് പകരം 4 പാനി പുരികൾ മാത്രം വിളമ്പിയതിനാണ് സ്ത്രീ പ്രതിഷേധമറിയിച്ച് കടയുടെ മുന്നിലായി നടുറോഡിൽ ഇരുന്നത്. രണ്ടെണ്ണം കൂടി ആവശ്യപ്പെട്ടപ്പോൾ, വിൽപ്പനക്കാരൻ അഭ്യർത്ഥന നിരസിക്കുകയായിരുന്നുവെന്നും സ്ത്രീ അഭിപ്രായപ്പെട്ടു. അതേസമയം സോഷ്യൽ മീഡിയയിൽ എത്തിയ ദൃശ്യങ്ങൾക്ക് നെറ്റിസൺമാരിൽ നിന്ന് രസകരമായ കമന്റുകളാണ് ലഭിച്ചത്.