
ബീഹാറിലെ ഒരു പോലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിളിന്റെ ലിപ്-സിങ്ക് റീൽ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുന്നു(police). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @TweetAbhishekA എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ യൂണിഫോമിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിച്ചു.
ദൃശ്യങ്ങളിൽ യൂണിഫോം ധരിച്ച "ആരതി" എന്ന പോലീസുകാരിയാണ് റീൽ ചിത്രീകരിക്കുന്നത്. ഇവർ "ഹം ഹേ ബിഹാരി, തോഡാ ലിമിറ്റ് മേം രഹിയേഗ" എന്ന ട്രെൻഡിംഗ് ഗാനത്തിനാണ് ലിപ്-സിങ്ക് ചെയ്യുന്നത്. 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പോലീസ് സ്റ്റേഷൻ പരിസരം വ്യക്തമായി കാണാനാകും.
ജോലിസ്ഥലത്ത് യൂണിഫോമിൽ വീഡിയോകളോ റീലുകളോ നിർമ്മിക്കുന്നതും ചിത്രീകരിക്കുന്നതും തത്സമയം സംപ്രേഷണം ചെയ്യുന്നതിനും പോലീസുകാർക്ക് ഇടയ്ക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ വിവാദമായിരിക്കുന്നത്.
അതേസമയം, ദൃശ്യങ്ങളിലുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നോ അവിടയെയാണന്നോ ഉള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.