
പൂനെ: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടി ടെമ്പോയുടെ അടിയിൽ പെട്ട് അപകടമുണ്ടായി(scooter). പൂനെയിൽ നിന്ന് പിരാൻഗുട്ടിലേക്ക് പോകുകയായിരുന്ന ഒരു ടെമ്പോയുടെ പിൻചക്രത്തിനടിയിലാണ് സ്‌കൂട്ടി പെട്ടത്. അപകടത്തിൽ മുൾഷിയിലെ ഭുകുമ സ്വദേശി വൃഷാലി അത്ഭുതകരമായി രക്ഷപെട്ടു.
അപകടത്തിൽ, ഏകദേശം 300 അടിയോളം സ്ത്രീ വലിച്ചിഴക്കപ്പെട്ടഹായാണ് വിവരം. അതേസമയം, വൃഷാലി ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം പൂനെയിലെ മുൽഷി താലൂക്കിലെ ഭുകുമിലാണ് അപകടം നടന്നത്. വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ദൃശ്യങ്ങൾ ചൂണ്ടികാട്ടുന്നതെന്ന് കാണിച്ച് സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.