saree

തുർക്കിയിൽ തിരക്കേറിയ പൊതുമധ്യത്തിൽ ഭംഗിയായി സാരിയുടുത്ത് സ്ത്രീ; അമ്പരന്ന് ചുറ്റുമുള്ളവർ, വീഡിയോ | saree

സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @monica_kabir_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Published on

തുർക്കിയിലെ തിരക്കേറിയ ഒരു പൊതുസ്ഥലത്ത് ഒരു സ്ത്രീ സാരി ഉടുക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(saree). സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @monica_kabir_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. "നമസ്‌തേ ടർക്കി" എന്നാണ് പോസ്റ്റിന് അടികുറിപ്പായി എഴുതിയിരുന്നത്.

ദൃശ്യങ്ങളിൽ ലെഗ്ഗിംഗ്ഗിൻസും ചുവന്ന ബ്ലൗസും ധരിച്ച സ്ത്രീ കൈയിൽ കുറച്ച് ഷോപ്പിംഗ് ബാഗുകൾ പിടിച്ചിരിക്കുന്നത് കാണാം. നിമിഷങ്ങൾക്കകം സ്ത്രീ വസ്ത്രം മാറി സാരി ഉടുക്കാൻ ആരംഭിച്ചു. ഇത് കണ്ട് നിരവധി പേര് യുവതിയെ അത്ഭുതത്തോടെ നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പൂർണ്ണമായും സാരി ഉടുത്ത ശേഷം അവൾ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ തുടങ്ങി. ചുറ്റുമുണ്ടായിരുന്നവരിൽ പലരും അവളുടെ ചിത്രങ്ങൾ എടുത്തു.

ഒടുവിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ അവളോട് പുറത്തുപോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തു വനനത്തോടെ നിരവധിപേർ യുവതിയെ പിന്തുണച്ചെങ്കിലും തെരുവിൽ ഇന്ത്യൻ സംസ്കാരത്തെ കളിയാക്കുന്നതായി നെറ്റിസൺസ് ചൂണ്ടി കാട്ടി.

Times Kerala
timeskerala.com