ഉത്തർപ്രദേശിൽ സ്ത്രീയെ കുത്തി മലർത്തി തെരുവ് കാള; വീഡിയോ വൈറൽ | Woman gored by stray bull

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Anku194 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
 Woman gored by stray bull
Published on

ഉത്തർപ്രദേശിലെ ഝാൻസിയിൽ ഒരു കൂറ്റൻ തെരുവ് കാള സ്ത്രീയെ കുത്തി മറിച്ചിടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ ഭയമുളവാക്കി(Woman gored by stray bull). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Anku194 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൽക്കാസ്പദമായ സംഭവം സെപ്റ്റംബർ 25 ന് വൈകുന്നേരം 5 മണിയോടെയാണ് നടന്നത്. ദൃശ്യങ്ങളിൽ ഒരു സ്ത്രീയും കാളയും ഒരുപോലെ നടന്നു വരുന്നത് കാണാം.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാള സ്ത്രീയെ പിന്നിൽ നിന്ന് കുത്തി മറിക്കുകയായിരുന്നു. ഇതോടെ സ്ത്രീ വായുവിലേക്ക് ഉയർന്നു പൊങ്ങി നിലത്തേയ്ക്ക് വീണു. പരിക്കേറ്റ സ്ത്രീ ഉടൻ തന്നെ നിലത്ത് ബോധരഹിതയായി വീഴുന്നതും കാണാം. 17 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com