
രാജസ്ഥാനിലെ ജോധ്പൂരിൽ 60 വയസ്സുള്ള ഒരു സ്ത്രീയെ കാള ക്രൂരമായി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Woman gored by bull). സോഷ്യൽ മീഡിയാ പ്ലേറ്റ് ഫോമായ എക്‌സിൽ @shahnawazsadiqu എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 22 തിങ്കളാഴ്ച ചെയിൻപുര ബവ്ഡിയിലാണ് നടന്നത്. ദൃശ്യങ്ങളിൽ വിജനമായ നടവഴിയിലൂടെ നടന്നു നീങ്ങുന്ന സ്ത്രീയെ കാണാം. പെട്ടെന്ന് തന്നെ എതിരെ വരുന്ന ഒരു കാള സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുന്നു.
സ്ത്രീ 4 അടിയോളം അകലെ തെറിച്ചു വീഴുന്നതായി ദൃശ്യങ്ങളിൽ കാണാം. ദൂരേക്ക് തെറിച്ചു വീണ സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഈ സംഭവം ഗ്രാമവാസികളിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സുരക്ഷാ ആശങ്കകൾ ഉയർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇതാണ് പുറത്തു വന്നത്.