
ഗോവയിൽ ഒരു സ്ത്രീ നിത്യവും തെരുവ് നായകൾക്ക് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(Woman feeds stray dogs). എക്‌സിൽ @Protect_Wldlife എന്ന ഹാൻഡിലാണ് മരിയ ആന്റിയുടെ കാരുണ്യം നിറഞ്ഞ ഈ പ്രവർത്തി ലോകത്തിന് മുന്നിൽ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, മരിയ അതി രാവിലെ തന്നെ സൈക്കിളിൽ ഭക്ഷണവുമായി തെരുവിലേക്ക് ഇറങ്ങുന്നത് കാണാം. തെരുവിന്റെ ഓരോ കോണിലും അവർക്കായി നായകൾ കാത്തു നിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വാലാട്ടിയും ആകാംക്ഷയോടെയും നായകൾ സ്ത്രീയ്ക്ക് ചുറ്റും നിൽക്കുന്നതും അവർ അവയ്ക്ക് ആഹാരം നൽകുന്നതും കാണാം.
അതേസമയം ഡൽഹിയിൽ എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് കടുത്ത ചർച്ചകൾക്ക് വഴിയൊരുക്കുന്ന സന്ദർഭത്തിലാണ് ഈ വീഡിയോ പുറത്തു വരുന്നത്. എന്നാൽ, ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഈ നന്മയെ നെറ്റിസൺസ് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.