
ന്യൂസിലാൻഡിൽ ഓക്ക്‌ലൻഡിലെ ഫെറി ടെർമിനലിലൂടെ കാർ ഓടിച്ചു കയറ്റിയ സ്ത്രീയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Woman drives car through ferry terminal). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @JordyHalo80 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ബൈക്ക് ഷെൽട്ടറിലൂടെ മദ്യപിച്ച ഒരു സ്ത്രീ കാർ ഓടിച്ചു കയറ്റുന്നത് കാണാം. ശേഷം സ്റ്റിയറിങ് ബാലൻസ് നഷ്ടമായി കാർ റെയിലിംഗിൽ ഇടിച്ചു. തുടർന്ന് കാർ ഡോക്കിൽ നിന്ന് പറന്നുയർന്ന് നേരെ വെള്ളത്തിലേക്ക് വീഴുന്നതാണ് പിന്നീട് കാണാനാവുക.
ഇടിയുടെ ആഘാതത്തിൽ ടെർമിനലിന്റെ ഗ്ലാസും ലോഹവും തകർന്നു. ഫ്ലോട്ടിംഗ് റിംഗുകൾ വെള്ളത്തിലേക്ക് എറിഞ്ഞ് സ്ത്രീയെ രക്ഷിച്ചതായാണ് വിവരം. അതേസമയം സ്ത്രീ അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് നോട്ടീസ് നൽകി.