തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ; 15 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു, വീഡിയോ | car

തെലുങ്കാന: തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ സ്ത്രീ കാർ ഓടിച്ചതിനെ തുടർന്ന് 15 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
car
Published on

തെലുങ്കാന: തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ സ്ത്രീ കാർ ഓടിച്ചതിനെ തുടർന്ന് ബാംഗ്ലൂർ - ഹൈദരാബാദ് ട്രെയിൻ ഉൾപ്പെടെ 15 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു(car on railway). രംഗ റെഡ്ഡി ജില്ലയിലെ ശങ്കർപള്ളിക്ക് സമീപമാണ് ഈ സംഭവം നടന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള 34 കാരിയാണ് റെയിൽവേ ട്രാക്കിൽ കാർ ഓടിച്ചതെന്നാണ് വിവരം. 13 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കിയ സോണറ്റ് എന്ന ഫോർ വീലറാണ് ട്രാക്കിലൂടെ ഓടിച്ചു പോകുന്നതായി കാണിക്കുന്നത്. കാർ ട്രാക്കിലൂടെ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ റെയിൽവേ ജീവനക്കാരും പോലീസുകാരും ഇവരെ പിന്തുടർന്നു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ മാനസിക വൈകല്യം നേരിടുന്നതായണ് പ്രാഥമിക വിവരം.

"നിരവധി റെയിൽവേ ജീവനക്കാരും പോലീസുകാരും കാറിന് പിന്നിൽ ഓടി. അവർക്ക് അവളെ കാർ നിർത്താൻ കഴിഞ്ഞു. അവളെ കാറിൽ നിന്ന് പുറത്തെടുക്കാൻ ഏകദേശം 20 പേർ വേണ്ടിവന്നു. അവളിൽ നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല" - ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com