
വെള്ളം നിറഞ്ഞ കിണറ്റിൽ നിർഭയമായി ഇറങ്ങി കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന ഒരു മൃഗ രക്ഷാപ്രവർത്തകയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപെട്ടു(cat). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @thelogicalindian എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം മംഗളൂരുവിലാണ് നടന്നത്. ദൃശ്യങ്ങളിൽ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് പൂച്ചയെ രക്ഷിക്കാനായി ഇറങ്ങുന്ന സ്ത്രീയെ കാണാം. രജനി ഷെട്ടി എന്ന സ്ത്രീയാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
“വെള്ളം നിറഞ്ഞിരുന്നു. പൂച്ച ഒരു വശത്ത് പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു” - ഷെട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കനത്ത മഴയെത്തുടർന്ന് കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നതായും അവശയായ നിലയിലാണ് പൂച്ചയെ പൂച്ചയെ പുറത്തെത്തിച്ചതെന്നും വിവരമുണ്ട്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സ്ത്രീയുടെ ആത്മവിശ്വാസത്തെയും അവിശ്വസനീയമായ ധൈര്യത്തെയും പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി.