
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ അർപ നദിയിൽ ചാടാൻ തയ്യാറായി നിൽക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു(Woman climbs onto bridge). യുവതി ആത്മഹത്യ ഭീഷണി മുഴക്കി നിൽക്കുന്ന ദൃശ്യങ്ങൾ എക്‌സിൽ @HarishT82405682 എന്ന ഹാൻഡിലാണ് പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ഒരു യുവതി അർപ നദിയ്ക്ക് മുകളിലൂടെ കടന്നു പോകുന്ന പാലത്തിൽ കയറി നിൽക്കുന്നതും ആത്മഹത്യാ ഭീഷണി മുഴക്കുന്നതും കാണാം.
കാമുകനുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ഈ കടുംകൈക്ക് തയ്യാറായതെന്നാണ് വിവരം. അപകടകരമായി നിൽക്കുന്ന സ്ത്രീയെ വഴിയാത്രക്കാരൻ പിന്നിൽ നിന്നും വലിച്ച് താഴേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കടുത്ത തൃപ്തി രേഖപ്പെടുത്തി.