
ബീഹാറിലെ സീതാമർഹിയിൽ ഒരു സ്ത്രീയെ മൂർഖൻ കടിച്ചതിനെ തുടർന്ന് നടന്ന ബാധ ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങൾ പുറത്ത്(Woman bitten by cobra). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Shailendra22228 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു സ്ത്രീ പാമ്പു കടിയേറ്റ് കിടക്കുന്നത് കാണാം. എന്നാൽ, ഗ്രാമവാസികൾ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം ബാധ ഒഴിപ്പിക്കലും അന്ധവിശ്വാസങ്ങളുമാണ് നടത്തുന്നത്.
പുരുഷൻമാരിൽ ഒരാൾ ഒരു വടികൊണ്ട് മൂർഖനെ നയിച്ച് സ്ത്രീയുടെ അടുത്തേക്ക് വയ്ക്കുന്നത് കാണാം. പാമ്പ് അവരുടെ ശരീരത്തിൽ നിന്ന് വിഷം വലിച്ചെടുക്കുമെന്ന് വിശ്വസിച്ചുകൊണ്ടാണ് അയാൾ ആ പ്രവർത്തി തുടരുന്നത്. എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് കടുത്ത തൃപ്തി രേഖപ്പെടുത്തി.