
കാനഡയിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ തിമിംഗലങ്ങൾ ഊഷ്മള സ്വീകരണം നൽകുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ പുറത്ത്(Whales give welcome while kayaking). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @megancyr22 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, സമുദ്രത്തിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ തിമിംഗലങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാം. തിമിംഗലങ്ങളുമായുള്ള കൂടിക്കാഴ്ച ജീവന് ഭീഷണിയാണെങ്കിലും പുറത്തു വന്ന ഈ ദൃശ്യങ്ങൾ സ്നേഹനിർഭരവുമായിരുന്നു. ദൃശ്യങ്ങളിൽ ബെലുഗ തിമിംഗലങ്ങളെയാണ് കാണാനാവുക. "ഈ അനുഭവത്തിന്റെ വലിയ ആരാധിക." - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കവച്ചത്.