
ന്യൂജേഴ്‌സി കടൽ തീരത്ത് ചെറിയ ബോട്ടിൽ തിമിംഗലം ഇടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(Whale hits boat). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @fishermansheadquarters എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. മറ്റൊരു ബോട്ടിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. കപ്പൽ തിമിംഗലത്തെ ഇടിച്ചതോടെ കപ്പൽ മറിയുകയും യാത്രക്കാരൻ കടലിൽ പോകുകയും ചെയ്തു. ബോട്ടിൽ ഇടിച്ചതിനെ തുടർന്ന് പിന്നീട് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി.
ആഴം കുറഞ്ഞ വെള്ളത്തിലെ മണൽത്തിട്ടയിലാണ് തിമിംഗലത്തെ കണ്ടെത്തിയത്. അതേസമയം അപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡ്, ന്യൂജേഴ്‌സി മറൈൻ പോലീസ്, ന്യൂജേഴ്‌സി ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ ഓഫീസർമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.