
തിരുവനന്തപുരം: നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട് അത് നിങ്ങളുടെ തെറ്റല്ലെന്ന് പറഞ്ഞ് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ് ഇന്ന് രാവിലെ ഡബ്ല്യു സി സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ ഈ പോസ്റ്റ്.
ഡബ്ല്യു സി സിയുടെ പോസ്റ്റിൽ പറയുന്നത്
'നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല.'
'അതെല്ലാം ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം.' എന്നായിരുന്നു.
ഇതിനെ സ്വീകരിച്ചുകൊണ്ട് ഒട്ടനവധി ഹൃദ്യമായ കമൻറുകളാണ് ലഭിക്കുന്നത്. ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് 'ചേഞ്ച് ദി നരേറ്റീവ്' എന്ന ഹാഷ്ടാഗിനൊപ്പമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധമായതും, ഞെട്ടിക്കുന്നതുമായ കാര്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.