
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബാരൻ ദ്വീപിൽ അഗ്നിപർവ്വത സ്ഫോടനമുണ്ടാകുന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവന്നു(Volcanic eruption). മൾട്ടി ബ്‌ളോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @InsightGL എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതം എന്ന ബഹുമതി ബാരൻ ദ്വീപിനുണ്ട്. ഇവിടെ 8 ദിവസത്തിനുള്ളിൽ രണ്ടുതവണ ചെറിയ അഗ്നിപർവ്വത സ്ഫോടനങ്ങളാണ് ഉണ്ടായത്. സെപ്റ്റംബർ 13 നും 20 നും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചെങ്കിലും ചെറിയ തോതിലുള്ള സ്ഫോടനങ്ങളായിരുന്നു ഉണ്ടായത്.
അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം 197.3K പേർ കണ്ടു കഴിഞ്ഞു.