
കേരളത്തിൽ നിന്നുള്ള ട്രാവൽ വ്ലോഗർ മഹീൻ ഷാജഹാൻ ഏതാനും വിദേശ സ്ത്രീകൾക്കൊപ്പം ഒരു ക്ഷേത്രം സന്ദർശിക്കുകയും അവരുടെ നെറ്റിയിൽ സിന്ദൂരം തൊടുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു(Vlogger Shahjahan). എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. നെറ്റിസൺസിനിടയിൽ ഈ ദൃശ്യങ്ങൾ ചർച്ചയാവുകയും ചെയ്തു.
തൊടുപുഴയിലെ ആരവല്ലിക്കാവിലുള്ള ശ്രീ ദുർഗ്ഗാഭദ്ര ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നാല് വിദേശ സ്ത്രീകളുമായാണ് വ്ലോഗർ ക്ഷേത്രത്തിൽ എത്തിയത്. ദൃശ്യങ്ങളിൽ ഇയാൾ വിദേശ സ്ത്രീകൾക്ക് സിന്ദൂരം തൊട്ടു കൊടുക്കുന്നത് കാണാം. ദൃശ്യങ്ങൾ വിവാദമായതോടെ മഹീൻ ഷാജഹാൻ പ്രതികരണവമായി രംഗത്തെത്തി. “വിവാഹിതരായ ആളുകൾ ഇത് (സിന്ദൂർ) ഇടുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു, പക്ഷേ ഇത് ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും മറ്റാർക്കും ഇത് ഇടാൻ കഴിയില്ലെന്നും എനിക്കറിയില്ലായിരുന്നു.” - മഹീൻ ഷാജഹാൻ വ്യക്തമാക്കി. ഷാജഹാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട ദൃശ്യങ്ങൾക്ക് നെറ്റിസൺസ് കടുത്ത വിമർശനമാണ് നൽകിയത്.