
ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിന്റെ ചുമരുകളിൽ സന്ദർശകർ പേരുകൾ കോറിയിടുന്നതിന്റെ അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Visitors carve names on the walls of Humayun's Tomb). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @gemsofbabus_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, വളരെയേറെ പ്രയാസപ്പെട്ട് ശവകുടീരത്തിന്റെ ചുമരുകളിൽ സന്ദർശകർ പേരുകൾ കോറിയിടുന്നത് കാണാം. പരസ്പരം തോളിൽ കയറി നിന്നാണ് പലരും ഈ പ്രവർത്തിയിൽ ഏർപെട്ടിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം. \
അതേസമയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്ഥലം വികൃതമാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.