
കർണാടകയിലെ മംഗലാപുരത്തുള്ള നിട്ടെ മഹാലിംഗ അദ്യന്തയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോളേജ് വിദ്യാർത്ഥികളുടെ ഒരു നൃത്ത വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു(students dancing despite the rain). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @prarthana_nanana എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കനത്ത മഴയ്ക്കിടയിലും ഒരു കൂട്ടം നർത്തകർ ഹനുമാൻ ചാലിസയിൽ ഭരതനാട്യം അവതരിപ്പിക്കുന്നത് കാണാം. 16 നർത്തകരുടെ ഒരു സംഘമാണ് നൃത്തം അവതരിപ്പിക്കുന്നത്.
സാംസ്കാരിക നൃത്ത ശൈലിയും ഹനുമാൻ ചാലിസയും സംയോജിപ്പിച്ച നൃത്തമാണ് അരങ്ങിൽ അരങ്ങേറിയത്. കനത്ത മഴയെ അവഗണിച്ചും കാണികൾ നൃത്തം ആസ്വദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം മഴ പെയ്യുമ്പോൾ ഇത്രയും ബുദ്ധിമുട്ടുള്ള ഒരു നൃത്തരൂപം അവതരിപ്പിക്കുന്ന നർത്തകരുടെ സമർപ്പണത്തിനെ നെറ്റിസൺസ് പ്രശംസിച്ചു.