ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ കാറിൽ അഭ്യാസ പ്രകടനം; ഹരിദ്വാറിൽ വാഹനം പിടിച്ചെടുത്ത് പോലീസ്... ദൃശ്യങ്ങൾ കാണാം | car stunt

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മുന്നോട്ടു കുതിക്കുന്ന വാഹനത്തിൽ, യുവാവ് കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യന്നത് കാണാം.
car
Published on

ഹരിദ്വാറിലെ ഭെൽ പ്രദേശത്തെ പൊതുനിരത്തിൽ അമിതവേഗതയിൽ അപകടകരമാം വിധം കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (car stunt). ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മുന്നോട്ടു കുതിക്കുന്ന വാഹനത്തിൽ, യുവാവ് കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യന്നത് കാണാം.

വീഡിയോ വൈറലായതിനെത്തുടർന്ന് റാണിപൂർ കോട്‌വാലി പോലീസ് വാഹനം പിന്തുടർന്ന് പിടികൂടി. ഇവർക്കെതിരെ മദ്യപിച്ച് വാഹനമോടിക്കുന്ന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് എസ്‌.പി സിറ്റി പങ്കജ് ഗൈറോള വ്യക്തമാക്കി. മാത്രമല്ല; നിയമലംഘകരായ യുവാക്കൾക്ക് പിഴ ചുമത്തുകയും കർശനമായി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“ഒരു സാഹചര്യത്തിലും റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റം അനുവദിക്കില്ല. റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി സ്കൂളുകളിൽ പതിവായി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. യുവാക്കളെ ഗതാഗത നിയമങ്ങൾ പഠിപ്പിക്കുകയും ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് കർശനമായി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്” - എസ്‌.പി സിറ്റി പങ്കജ് ഗൈറോള പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com