
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ മാലിന്യം ഒഴുക്കുന്നതിനെച്ചൊല്ലി തമ്മിൽ തല്ലുന്ന ഗ്രാമീണരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Villagers figh). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @riyaz_shanu എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 2 നാണ് നടന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും കൗമാരക്കാരും പരസ്പരം തമ്മിൽ തല്ലുന്നത് കാണാം. ഇതിൽ പലരുടെയും കൈകളിൽ വടികളും ഇഷ്ടികകളും ഉണ്ട്.
മാലിന്യം ഒഴുക്കുന്നതിനെച്ചൊല്ലിയാണ് സംഘർഷം പൊട്ടിപുറപ്പെട്ടതെന്നാണ് വിവരം. എന്നാൽ, ഒരു ക്ഷേത്ര നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കത്തെച്ചൊല്ലിയാണ് രോഷാകുലരായ ഗ്രാമവാസികൾ വഴക്കുണ്ടാക്കിയതെന്ന് നെറ്റിസൺമാർ അവകാശപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ, 8 പേരെ ബാഗ്പത് പോലീസ് അറസ്റ്റ് ചെയ്താതായാണ് വിവരം.