
ഒരു ചൈനയിൽ ക്യാൻസർ ബാധിതയായ 4 വയസ്സുള്ള മകളെ ഡെലിവറി ബോക്സിൽ വച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(China mother). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ mustsharenews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നാണ് പകർത്തിയിരിക്കുന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ ഇലക്ട്രിക് സൈക്കിളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഷു എന്ന കുടുംബപ്പേരുള്ള ഒരു സ്ത്രീ(25) വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിൽ മകളെയും കൂടെ കൂട്ടുന്നു.
രണ്ട് വർഷം മുൻപാണ് മകൾക്ക് ട്യൂമർ കണ്ടെത്തിയതെന്ന് ഷു പറയുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് യുവതിക്ക് മാനസിക പിന്തുണയുമായി രംഗത്തെത്തിയത്. യുവതിയ്ക്ക് നെറ്റിസൺസ് അകമഴിഞ്ഞ സംഭാവനകൾ നൽകിയതായും വിവരമുണ്ട്.