പഞ്ചാബിൽ ബ്ലോക്ക് പ്രൈമറി വിദ്യാഭ്യാസ ഓഫീസിൽ ഭാര്യയോടൊപ്പം നൃത്തം ചെയ്യുന്ന ഓഫീസറുടെ ദൃശ്യങ്ങൾ പുറത്ത്,വീഡിയോ | officer dancing with wife

അരോചകമായ ഈ നൃത്ത വീഡിയോ എക്‌സിൽ @Manasisplaining എന്ന ഹാൻഡിലാണ് പങ്കിട്ടത്.
officer dancing with wife
Published on

മോഗ ജില്ലയിലെ ബ്ലോക്ക് പ്രൈമറി വിദ്യാഭ്യാസ ഓഫീസറുടെ ഭാര്യയുമൊത്തുള്ള നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(officer dancing with wife). അരോചകമായ ഈ നൃത്ത വീഡിയോ എക്‌സിൽ @Manasisplaining എന്ന ഹാൻഡിലാണ് പങ്കിട്ടത്.

ബാഗപുരാണ സബ് ഡിവിഷനിലെ ബ്ലോക്ക് പ്രൈമറി വിദ്യാഭ്യാസ ഓഫീസിനുള്ളിലാണ് സംഭവം നടന്നതെന്നാണ് പറത്തുവരുന്ന വിവരം. ദൃശ്യങ്ങളിലുള്ളത് ബിപിഇഒ ദേവി പ്രസാദും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഫീസിനുള്ളിൽ ഇരുവരും നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൃത്യ വിലോപം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്ത ഓഫീസർക്ക് പഞ്ചാബ് സർക്കാർ സസ്‌പെൻഷൻ നൽകിയതായാണ് വിവരം. മാത്രമല്ല; പ്രസാദിന് കാരണം കാണിക്കൽ നോട്ടീസും നൽകിയതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com