പെൺകുട്ടികളുടെ വിശ്രമമുറിയിൽ പ്രവേശിക്കാൻ വേണ്ടി ബിക്കിനി ധരിച്ച് പുരുഷൻ; വൈറൽ ദൃശ്യങ്ങൾ കാണാം, വീഡിയോ | bikini

ദൃശ്യങ്ങൾ പൊതുമധ്യത്തിൽ കോളിളക്കം സൃഷ്ടിച്ച് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
bikini
Published on

ബിക്കിനി ടോപ്പ് ധരിച്ച ഒരു 'ട്രാൻസ്‌ജെൻഡർ' പുരുഷൻ പെൺകുട്ടികളുടെ വിശ്രമമുറിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപ്പെട്ടു(bikini). ജൂൺ 17 ന് X-ൽ @OliLondonTV ആണ് ദൃശ്യങ്ങൾ പങ്കുവച്ചത്. വീഡിയോ പുറത്തു വന്നതോടെ നെറ്റിസൺസിനിടയിൽ ഗംഭീര ചർച്ച ഉടലെടുത്തിട്ടുണ്ട്.

ദൃശ്യങ്ങളിൽ ബിക്കിനി ടോപ്പും ലോഞ്ച് ഷോർട്ട്സും ധരിച്ച ഒരു പുരുഷൻ ഒരു വിശ്രമമുറിക്ക് പുറത്ത് നടന്ന് ഒരു സ്ത്രീയുമായി തർക്കിക്കുന്നത് കാണാം. കുട്ടികളുടെ സോഫ്റ്റ്‌ബോൾ ഫീൽഡ് ഏരിയയിലാണ് വിശ്രമമുറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പെൺകുട്ടികളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറാൻ തുനിഞ്ഞ അയാൾക്കെതിരെ സ്ത്രീകൾ തിരിഞ്ഞു. "നീ ഒരു സ്ത്രീയല്ല. പുറത്തുകടക്കൂ" എന്ന് അവർ പറയുന്നത് കേൾക്കാനാവും. അതേസമയം ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് അയാൾ ട്രാൻസ്‌ജെൻഡറല്ല, മറിച്ച് പെൺകുട്ടികളുടെ ബാത്ത്‌റൂമിൽ കയറാൻ വേണ്ടി ഒരു ബിക്കിനി ധരിച്ച പീഡോ ആണെന്ന് പറയുന്നുണ്ട്. ദൃശ്യങ്ങൾ പൊതുമധ്യത്തിൽ കോളിളക്കം സൃഷ്ടിച്ച് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com