
ഇത്രയേറെ വിചിത്രമായൊരു രാജ വെമ്പാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പട്ടിട്ടുണ്ടോ എന്ന് സംശയമാണ്(King Cobra). അത്തരത്തിൽ ഒരു രാജവെമ്പാലയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ഹൃദയഹാരിയായ ഈ ദൃശ്യങ്ങൾ കണ്ടാൽ പാമ്പുകളെ പേടിയുള്ളവരുടെ പോലും മനസ്സലിയും.
രാജവെമ്പാലയുടെ സൂം ചെയ്ത ഒരു ഷോട്ടോടെയാണ് ദൃശ്യങ്ങൾ ആരംഭിച്ചത്. ദൃശ്യങ്ങളുടെ തുടക്കത്തിൽ തലയിൽ ഒരു തൊപ്പി ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ മനോഹരമായി പോസ് ചെയ്യുന്ന ഒരു രാജവെമ്പാലയെ കാണാം. തൊപ്പി തലയിൽ നന്നായി ഇറുക്കി കെട്ടിയിട്ടുണ്ട്. അതിന് തൊട്ടടുത്തിരുന്ന് ഒരു പാനീയം കുടിക്കുന്ന ഇന്തോനേഷ്യൻ ഇൻഫ്ലുവൻസറുടെ മുഖത്ത് ഭയം അല്പം പോലും കാണാനില്ല. എന്നാൽ ഇടയ്ക്കിടെ പാമ്പിനെ അലോസരപ്പെടുത്താൻ ശ്രമിച്ചപ്പോൾ പാമ്പിന്റെ പ്രതികരണം വേഗത്തിലും ആക്രമണാത്മകവുമായിരുന്നു. നെറ്റിസൺസ് അതിനെ "പൂക്കി" എന്നാണ് വിളിച്ചത്. 'സഹാബത്ത് ആലം' എന്ന ഇന്തോനേഷ്യൻ ഇൻഫ്ലുവൻസറാണ് ഇൻസ്റ്റാഗ്രാമിൽ ദൃശ്യങ്ങൾ പങ്കിട്ടത്. ഈ വീഡിയോ ഇതിനകം 300,000-ത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി കഴിഞ്ഞു.