policeman

വാക്ക് തർക്കം; പെട്രോൾ പമ്പ് ജീവനക്കാരൻ പോലീസുകാരന്റെ മുഖത്തടിച്ചു; തത്സമയ ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | policeman

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Sentinel_Assam എന്ന ഹാൻഡിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കിട്ടത്.
Published on

ബീഹാറിലെ സീതാമർഹിയിൽ അധിക ഇന്ധനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ ഒരു പോലീസുകാരനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(policeman). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Sentinel_Assam എന്ന ഹാൻഡിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കിട്ടത്.

പ്രചരിക്കുന്ന, ദൃശ്യങ്ങളിൽ പെട്രോൾ പമ്പ് ജീവനക്കാർ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് കാണാം.120 രൂപയുടെ ഇന്ധനം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് പമ്പ് ജീവനക്കാരൻ 720 രൂപയുടെ ഇന്ധനം നിറച്ചു നൽകി.

തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസുകാരൻ ജീവനക്കാരനെ മർദ്ദിച്ചതിനെ തുടർന്ന് പമ്പ് ജീവനക്കാരൻ പോലീസുകാരന്റെ മുഖത്ത് അടിച്ചു. സംഭവത്തിൽ പമ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.

Times Kerala
timeskerala.com