
നേപ്പാളിലെ കാഠ്മണ്ഡുവിൽ ചൈനീസ് എംബസി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അഴുക്കുചാലിലേക്ക് വീണു(Chinese embassy officials falls). സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @KreatelyMedia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നടന്നത്. കാഠ്മണ്ഡുവിലെ മുൽപാനി ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള കാഗേശ്വരി മനോഹര മുനിസിപ്പാലിറ്റി -6 ലാണ് അപകടം സംഭവിച്ചത്.
അപകട സമയം കാറിൽ 2 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പുറത്തു വന്ന ദൃശ്യങ്ങളിൽ കാർ ഓടയിൽ കുടുങ്ങിക്കിടക്കുന്നത് കാണാം. ഒരു സ്ത്രീ യാത്രക്കാരി വാഹനത്തിൽ അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നത് കാണാം. അതേസമയം അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.