വാർത്താ സമ്മേളനത്തിൽ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാനായ ജനറൽ ഡാൻ കെയ്‌നും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ആസൂത്രണത്തെയും നിർവ്വഹണത്തെയും കുറിച്ച് വിശദമായി വിവരിച്ചു. (US Shares Test Footage Of Bunker Busters To Prove Damage In Iran Strikes)
ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ ജനറൽ കെയ്‌ൻ പങ്കിട്ടു. ഇതിൽ 12 എണ്ണം ഇറാൻ ആക്രമണങ്ങളിൽ ഉപയോഗിച്ചതായി ആണ് വിവരം.
ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടന്നതെങ്ങനെയെന്ന് കാണിക്കുന്ന വീഡിയോകൾ അവർ പ്ലേ ചെയ്തു. ബോംബർമാർ എങ്ങനെയാണ് ആക്രമണം നടത്തിയതെന്ന് വിശദീകരിച്ചു. മറ്റ് സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ കാണാൻ കഴിയില്ല. ആഴത്തിൽ പ്രവർത്തിക്കാനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.