
മധ്യപ്രദേശിലെ ഗ്വാളിയോറിൽ പരസ്യമായി മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഒരു തെരുവ് കച്ചവടക്കാരനെയും കുടുംബത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(BJP leader points gun). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഗ്വാളിയോറിലെ സിറോൾ പ്രദേശത്താണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ബിജെപി നേതാവിനെ കാണാം. ഇത് ചോദ്യം ചെയ്യാനെത്തിയ തെരുവ് കച്ചവടക്കാരന് നേരെയാണ് നേതാവ് തോക്ക് ചൂണ്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പോലീസ് നേതാവിനെ അറസ്റ്റ് ചെയ്തതായാണ് വിവരം.