
ഉത്തർപ്രദേശിലെ ഇറ്റാവയിൽ വിവാഹത്തിന് എത്തിയ അതിഥികൾ തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(UP wedding). ഒരു ചെറിയ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X ലെ @bstvlive എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ഡി.ജെയിൽ ഇഷ്ടമുള്ള ഒരു ഗാനം പ്ലേ ചെയ്യണമെന്ന് ഒരു കക്ഷി ആവശ്യപ്പെട്ടു. എന്നാൽ അയാളുടെ ആവശ്യം നിരസിക്കപ്പെട്ടു. വാക്കാലുള്ള അധിക്ഷേപത്തിൽ നിന്ന് ശാരീരിക ആക്രമണത്തിലേക്ക് വിഷയം നീങ്ങി. ഇരു കക്ഷികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാവുകയും തുടർന്ന് കസേരകൾ ഉപയോഗിച്ച് പരസ്പരം തമ്മിൽ തല്ലുകയും ചെയ്തു.
വഴക്കിനിടെ, മുഴുവൻ ഡി.ജെ സംവിധാനവും തകർത്തതായാണ് റിപ്പോർട്ട്. ഇതോടെ ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരന് സാമ്പത്തിക നഷ്ടം ഉണ്ടായതായും ഇയാൾ തന്നെ പോലീസിനെ വിളിച്ചു വരുത്തിയതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു.