പ്രയാഗ്‌രാജിലെ തന്റെ വീടിനുമുന്നിലെത്തിയ ഗംഗയിലെ പ്രളയ ജലത്തിൽ പൂക്കളും പാലും അർപ്പിച്ച് യു.പി സബ് ഇൻസ്പെക്ടർ; പുണ്യ നദിയെന്ന് വാദം, വീഡിയോ | floodwaters of Ganga

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ si_chandradeep_nishad എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
floodwaters
Published on

ഉത്തർപ്രദേശിൽ ഗംഗാ നദി പ്രളയ സമാനമായ നിലയിൽ ഒഴുകുമ്പോൾ വെള്ളത്തിൽ പൂക്കളും പാലും അർപ്പിക്കുന്ന ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(floodwaters of Ganga). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ si_chandradeep_nishad എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം പ്രയാഗ്‌രാജിൽ നിന്നും പകർത്തപ്പെട്ടതാണെന്നാണ് വിവരം. ദൃശ്യങ്ങളിൽ, ഒരു സബ് ഇൻസ്പെക്ടർ ഗംഗാ നദിക്കടുത്തുള്ള തന്റെ വീടിന് പുറത്തെ വെള്ളത്തിൽ പൂക്കളും പാലും അർപ്പിക്കുന്നത് കാണാം. മറ്റൊരു വീഡിയോയിൽ അദ്ദേഹം പ്രളയജലത്തിലൂടെ നീന്തുന്നത് കാണാം.

സബ് ഇൻസ്‌പെക്ടർ ചന്ദ്രദീപ് നിഷാദ് ചന്ദ്രനാണ് പുണ്യനദിയാണെന്ന് ചൂണ്ടികാട്ടി തന്റെ വീടിനു പുറത്തുകൂടി ഒഴുകിയ പ്രളയ ജലത്തിൽ പൂക്കൾ അർപ്പിച്ചത്. അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് പരിഹാസ പ്രതികരണങ്ങൾ കൊണ്ട് മൂടി.

Related Stories

No stories found.
Times Kerala
timeskerala.com