ജില്ലാ കോടതി വളപ്പിൽ ഒരു ചെറിയ ജ്യൂസ് കട നടത്തുന്ന മധ്യവയസ്‌കന് 7.79 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ട് ആദായനികുതി നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട് ! തൊഴിലാളിവർഗ പ്രദേശമായ സരായ് റഹ്മാനിൽ താമസിക്കുന്ന മുഹമ്മദ് റഹീസിന് മാർച്ച് 18 ന് നോട്ടീസ് ലഭിച്ചപ്പോൾ അദ്ദേഹം ആകെ സ്തബ്ധനായിപ്പോയി.( Income Tax Notice)
എങ്ങനെ പ്രതികരിക്കണമെന്ന് ഉറപ്പില്ലാത്തതിനാൽ, മാർച്ച് 28 നകം മറുപടി നൽകാൻ നിർദ്ദേശിച്ച ഔദ്യോഗിക കത്തിൻ്റെ ഉള്ളടക്കം മനസ്സിലാക്കാൻ അദ്ദേഹം ഉടൻ തന്നെ സുഹൃത്തുക്കളിൽ നിന്ന് സഹായം തേടി. മാധ്യമങ്ങളോട് സംസാരിച്ച റഹീസ് പറഞ്ഞത് ഒരു മറുപടി തയ്യാറാക്കുന്നതിന് മുമ്പ് തൻ്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ശേഖരിക്കാൻ ഒരു ആദായനികുതി അഭിഭാഷകനെ സമീപിക്കാൻ താൻ തീരുമാനിച്ചുവെന്നാണ്.
പ്രതിദിനം 400 രൂപ മാത്രം വരുമാനമുള്ള റഹീസിനെ ആശ്രയിച്ചാണ് വൃദ്ധരും രോഗികളുമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. അപ്രതീക്ഷിതമായ നോട്ടീസ് അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.