"അചഞ്ചലമായ നിശ്ചയദാർഢ്യം!"; ഗുജറാത്തിലെ ഗിർനാർ ജൈന തീർത്ഥത്തിലെ 10,000 പടികൾ കയറി വൃദ്ധ; വീഡിയോ | woman climbs 10,000 steps

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
woman climbs 10,000 steps
Published on

ഗുജറാത്തിലെ ജൈന തീർത്ഥത്തിലെ 10,000-ത്തിലധികം പടികൾ കയറിയ 80 വയസ്സുള്ള സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(woman climbs 10,000 steps). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ മധ്യപ്രദേശിലെ നീമുച്ചിൽ നിന്നുള്ള സുനിത ചൗധരി(80) എന്ന സ്ത്രീ ഗുജറാത്തിലെ പുണ്യസ്ഥലമായ ഗിർനാർ ജൈന തീർത്ഥത്തിലെ 10,000-ത്തിലധികം പടികൾ കയറുന്നത് കാണാം.

ജൈനമത വിശ്വാസിയായ സ്ത്രീ ഊന്നു വടി ഉപയോഗിച്ചാണ് പടികൾ കയറുന്നത്. അവരുടെ അചഞ്ചലമായ പടി കയറ്റം പ്രായം കുറഞ്ഞ പല ഭക്തർക്കും പ്രചോദനമാണ്.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ സ്ത്രീയുടെ ആരോഗ്യം, ഭക്തി, നിശ്ചയദാർഢ്യം എന്നിവ നെറ്റിസൺസിനിടയിൽ ചർച്ചയായി മാറി.

Related Stories

No stories found.
Times Kerala
timeskerala.com