
അസാധാരണ മെയ് വഴക്കത്തോടെ ക്ലാസ് മുറിയിൽ നൃത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ ജനഹൃദയം കീഴടക്കി മുന്നേറുന്നു(little girl dancing). ഇൻസ്റ്റാഗ്രാമിൽ അവളുടെ നൃത്താധ്യാപകനും നൃത്തസംവിധായകനുമായ ദേവ് ഛേത്രിയുടെ devchetri_ എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ ഇതിനോടകം 60-ലധികം ലൈക്കുകളും 333 കമന്റുകളും നേടി കഴിഞ്ഞു.
ദൃശ്യങ്ങളിൽ, നേഹ ഭാസിന്റെ 'ജുട്ടി മേരി' എന്ന ജനപ്രിയ ഗാനത്തിനാണ് പെൺകുട്ടി ചുവടു വയ്ക്കുന്നത്. തികഞ്ഞ താളത്തിലും മുഖഭാവങ്ങളോടെയുമാണ് കുട്ടി നൃത്തം ചെയ്യുന്നത്.
"ക്ലാസിൽ ഒരു പാട്ട് പ്ലേ ചെയ്തു, ആരും കാണാത്തതുപോലെ അവൾ നൃത്തം ചെയ്തു. അവളുടെ ആത്മവിശ്വാസം + ഭംഗിയുള്ള ഭാവങ്ങൾ = ശുദ്ധമായ മാജിക്"- എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഓൺലൈനിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ നെറ്റിസൺസ് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.