താജ്മഹലിൽ നിയന്ത്രിത മേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തി അജ്ഞാതൻ; വീഡിയോ വൈറൽ | restricted area of ​​Taj Mahal

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ @dinbhar_bharat_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
restricted area of ​​Taj Mahal
Published on

താജ്മഹലിന്റെ നിയന്ത്രിത മേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തയെന്ന വിവാദവുമായി ഒരാൾ പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(restricted area of ​​Taj Mahal). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ @dinbhar_bharat_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ലോകത്തിലെ 7 അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ ചരിത്രത്തിന് മാത്രം അറിയാവുന്ന നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വാമൊഴി. അതുകൊണ്ട് തന്നെ താജ്മഹലിലെ നിരവധി മേഖലകളിലേക്ക് ജനങ്ങൾക്ക് പരിമിതമായ പ്രവേശനം മാത്രമേ അനുവദിച്ചിട്ടുള്ളു.

അത്തരത്തിൽ നിയന്ത്രിതമായ ഒരു മേഖലയിലേക്ക് ഒരാൾ കടന്നു ചെല്ലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങളിൽ, വെളുത്ത സംഗമരാവരി കൽഭിത്തികൾ ഉള്ള പടികൾ ഇറങ്ങി ചെല്ലുമ്പോൾ ഒരു നിഗൂഢമായ ശവകുടീരം കാണാം.

മാത്രമല്ല; "താജ്മഹലിനുള്ളിൽ എല്ലാവർക്കും പോകാൻ കഴിയാത്ത ഭാഗം" എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com