
നേപ്പാളിലെ ചിത്വാൻ, സൗരാഹയിൽ ഒരു വിവാഹ വേദിയിലേക്ക് ഒരു കാണ്ടാമൃഗം കയറി ചെല്ലുന്നതിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Rhino). ക്ഷണിക്കപ്പെട്ടു വന്ന അതിഥികൾ നോക്കി നിൽക്കുമ്പോൾ അത് വിവാഹ വേദിയിലേക്ക് പതുക്കെ നടന്നു ചെല്ലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
"POV: നിങ്ങൾ സൗരാഹയിലെ ഒരു വിവാഹത്തിലാണ്... ഒരു റിനോ പ്രത്യക്ഷപ്പെടുന്നു!" - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് താഴെയുള്ള
കമന്റ് വിഭാഗം ചിരിയും ആശ്ചര്യവും കൊണ്ട് നിറഞ്ഞു. കാണ്ടാമൃഗം ദമ്പതികളെ അനുഗ്രഹിക്കാണാൻവന്നതെന്ന് പലരും പറഞ്ഞു. അതേസമയം, ചിറ്റ്വാനിലെ ഒരു എടിഎമ്മിനുള്ളിൽ ഉൾപ്പെടെ അസാധാരണമായ സ്ഥലങ്ങളിൽ കാണ്ടാമൃഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.