
തിങ്കളാഴ്ച രാത്രി ന്യൂയോർക്ക് നഗരത്തിന്റെയും വടക്കൻ ന്യൂജേഴ്‌സിയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപൊക്കം രൂപപ്പെട്ടു(flood). വെള്ളപൊക്കത്തിന്റെ ഭയനാമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ നിരവധി ഉപയോക്താക്കളാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
വെള്ളപ്പൊക്കത്തെ തുർന്ന് നഗരത്തിൽ വ്യാപകമായ ഗതാഗത തടസ്സമുണ്ടായി. യാത്രക്കാർ വഴിയിൽ കുടുങ്ങി. സബ്‌വേകളിൽ വെള്ളം കയറി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ന്യൂയോർക്ക് നഗരത്തിലെ 28-ാം സ്ട്രീറ്റ് സ്റ്റേഷനിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നതായി കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഉപയോക്താക്കൾ വ്യാപകമായി പങ്കിട്ടു. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി.