
തെക്കൻ ചൈനയിൽ അഞ്ച് നില കെട്ടിടം നിലംപതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(building collapses). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X -ൽ @ABC NEWS എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "തെക്കൻ ചൈനയിലെ വെള്ളപ്പൊക്കത്തിനിടയിൽ നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം സമീപത്തുള്ള നദിയിലേക്ക് തകർന്നുവീണു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.
തെക്കൻ ചൈനയിലെ സിൻഷോ പട്ടണത്തിൽ ലെങ്‌ഷൂയി നദിക്കടുത്താണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ അഞ്ച് നില കെട്ടിടം തകർന്നു വീഴുന്നത് കാണാം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണതെന്നാണ് വിവരം.
കെട്ടിടത്തിന് താഴെയുള്ള ഭൂമി ഇടിഞ്ഞുതാണണ് കെട്ടിടം സമീപത്തുള്ള നദിയിലേക്ക് തകർന്നു വീഴുന്നതും കാണാം. പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ലെങ്‌ഷൂയി നദിയിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.