
മംഗലാപുരത്തെ കുളൂരിൽ കുഴിയിൽ വീണ സ്കൂട്ടറിന് പിന്നിൽ ട്രക്ക് ഇടിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(passenger falls into a pothole). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @MangaloreCity എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 9 ന് മംഗലാപുരം-കുളൂർ ഹൈവേയിലാണ് ഉണ്ടായത്. അപകടത്തിൽ പെട്ടത് മാധവി എന്ന സ്വകാര്യ ആശുപത്രി ജീവനക്കാരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈവേയിൽ സ്കൂട്ടർ ഓടിക്കുമ്പോൾ ഒരു വലിയ കുഴിയിൽപെട്ട് സ്ത്രീ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയായിരുന്നു. ഈ സമയം തന്നെ പിന്നിൽ നിന്ന് ഒരു ട്രക്ക് അവരെ ഇടിച്ചു തെറിപ്പിച്ചു. ട്രാക്കിന്റെ മുൻ ചക്രങ്ങൾ സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിക്കുന്നത്.