
മുംബൈയിലെ വിരാർ-ദഹാനു ലോക്കൽ ട്രെയിനിൽ രണ്ട് പുരുഷന്മാർ തമ്മിൽ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(fight in train). സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @vani_mehrotra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ രണ്ട് പുരുഷന്മാർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും തുടർന്നത് സംഘർഷത്തിലേക്ക് നീങ്ങുന്നതും കാണാം. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പരസ്പരം ഉന്തും തള്ളും നടത്തിയതോടെയാണ് തർക്കം ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ മറ്റൊരു യാത്രക്കാരൻ ഇടപെട്ട് വഴക്ക് നിർത്താൻ ശ്രമിക്കവെ പുരുഷന്മാരിൽ ഒരാൾ അയാളെയും ആക്രമിച്ചു. ഇതോടെ ട്രെയിൻ കമ്പാർട്ടുമെന്റിൽ സംഘർഷം രൂക്ഷമാകുകയിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് സംഭവത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.