
ചൈനയിലെ ഹോങ്കോങ്ങിൽ ട്വിസ്റ്റർ റൈഡ് തകരാറിലായതിനെ തുടർന്ന് വായുവിൽ കുടുങ്ങിയ യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Twister ride). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @2jamielynn എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഹോങ്കോങ്ങിലെ വോങ് ചുക്ക് ഹാങ് തീം പാർക്കിൽ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ ട്വിസ്റ്റർ റൈഡറിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നത് കാണാം.
17 യാത്രക്കാരണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് ട്വിസ്റ്റർ റൈഡർ തകരാർ പരിഹരിച്ചതെന്നാണ് വിവരം. അതേസമയം ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് യാത്രികരുടെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായി.