തീവണ്ടിയിൽ സ്ത്രീകളുടെ കോച്ചിൽ കയറിയതിന് യുവാവിനെ ആക്രമിച്ച് ടി.ടി.ഇമാർ; ടി.ടി.ഇയെ തിരിച്ച് മർദ്ദിച്ച് യാത്രക്കാർ, വീഡിയോ | TTEs attack

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
TTEs attack
Published on

കാൺപൂരിൽ സൂറത്തിൽ നിന്ന് മുസാഫർപൂരിലേക്കുള്ള പ്രത്യേക തീവണ്ടിയിലെ സ്ത്രീകളുടെ കോച്ചിൽ ബലമായി കയറിയെന്നാരോപിച്ച് ടിടിഇമാർ യുവാവിനെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(TTEs attack) . സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്ത്രീകളുടെ കോച്ചിൽ 20 ഓളം യുവാക്കൾ അതിക്രമിച്ചു കയറിയെന്നു കട്ടി തർക്കം ഉടലെടുത്തിരുന്നു.

തുടർന്ന് ടി.ടി.ഇമാർ യുവാവിനെ തല്ലുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. ടി.ടി.ഇമാർ ഒറ്റയ്ക്ക് ഒരാളെ ആക്രമിക്കുന്നത് കണ്ട മറ്റ് യാത്രക്കാർ ആദ്യം ടിടിഇയെ തടയാൻ ശ്രമിച്ചു. എന്നാൽ, അയാൾ നിർത്താൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ കോപാകുലരായ യാത്രക്കാർ ടിടിഇയെ മർദ്ദിക്കാൻ തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com