
പല ആവശ്യങ്ങൾക്കുമായി നമ്മളിൽ പലരും ദൂരേക്ക് യാത്ര ചെയ്യാറുണ്ടല്ലേ? ഇത്തരം സാഹചര്യങ്ങളിൽ വിലപിടിപ്പുള്ള സ്വർണ്ണം പോലുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാൻ നമ്മൾ ഏറെ പ്രയാസപ്പെടാറുണ്ട്(simple method of hiding gold). എന്നാൽ ഒരു ഇന്ത്യൻ കുടുംബത്തിലെ സ്ത്രീ സ്വർണം ഒളിപ്പിക്കാൻ ഉപയോഗിക്കുന്ന ലളിതമായ ഒരു മാർഗം നെറ്റിസൺസിന് പരിചയപ്പെടുത്തി. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @askshivanisahu എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ഒരു ഇന്ത്യൻ സ്ത്രീ സ്വർണ്ണം ഒളുപ്പിക്കാൻ കാണിച്ചു തരുന്ന ഈ സ്ഥലം നമ്മളിൽ ആരും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത ഒരു സ്ഥലമാണ്. തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിലാണ് സ്ത്രീ സ്വർണ്ണാഭരണങ്ങൾ ഒളുപ്പിക്കുന്നത്. ഇത് എങ്ങനെ ഒളിപ്പിക്കാമെന്ന് അവർ ദൃശ്യങ്ങളിലൂടെ കാണിച്ചു തരുന്നുമുണ്ട്. ഏതായാലും ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ ഇന്റർനെറ്റ് ഒന്നാകെ അത്ഭുതപ്പെട്ടിരിക്കുകയാണ്.