
ജയ്പൂരിലെ ഹിംഗോണിയ ടോൾ പ്ലാസയിൽ, ട്രക്ക് ടയർ പൊട്ടിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Truck tire bursts at toll plaza). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @kdnewsnpr എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ജയ്പൂരിലെ ഹിംഗോണിയ ടോൾ പ്ലാസയിൽ ടോൾ ജീവനക്കാരൻ ബൂത്തിനുള്ളിലെ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നത് കാണാം. പെട്ടെന്ന് ട്രക്ക് ടയർ പൊട്ടിത്തെറിച്ച് ഉഗ്ര ശബ്‍ദത്തോടെ സ്ഫോടനമുണ്ടായി.
സ്ഫോടനത്തിന്റെ ശക്തിയിൽ ബൂത്തിന്റെ ഗ്ലാസ് തകർന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ടോൾ ജീവനക്കാരൻ ജീവനും കൊണ്ടോടുന്നത് ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം സ്ഫോടനത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.