Truck overturns

ഉത്തർ പ്രദേശ് ദേശീയപാതയിൽ വൈക്കോൽ നിറച്ച ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ | Truck overturns

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @pixelsabhi എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Published on

ഉത്തർപ്രദേശിലെ പിലിഭിത്തിലെ ദേശീയപാതയിൽ വൈക്കോൽ നിറച്ച ഒരു ട്രക്ക് മറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Truck overturns). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @pixelsabhi എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ആഗസ്റ്റ് 30 ഞായറാഴ്ചയാണ് ഉണ്ടായത്. വൈക്കോൽ നിറച്ച ഒരു ട്രക്ക് ആക്സിൽ പൊട്ടി ബാലൻസ് നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.

ഭാഗ്യവശാൽ, കാറിൽ ഇരുന്നിരുന്ന കുടുംബം അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കാറിൽ 2 കുട്ടികളും 2 മുതിർന്നവരുമാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു ഇതാണ് പുറത്ത് വന്നത്.

Times Kerala
timeskerala.com