
റിയാദിൽ ഒരു പെട്രോൾ സ്റ്റേഷന് സമീപം ട്രക്കിന് പെട്ടെന്ന് തീപിടിച്ചതിനെ തുടർന്ന് ഇടപ്പെട്ട സൗദി പൗരൻറെ വീരോചിത ദൃശ്യങ്ങൾക്ക് ഓൺലൈനിൽ വൻ സ്വീകരണം(Truck catches fire). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായാ എക്‌സിൽ @RT_com എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ മൃഗങ്ങളുടെ തീറ്റ നിറച്ച ഒരു ട്രക്കിൽ വിനാശകരമാം വിധം തീ പടരുന്നത് കാണാം. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ ഒരു പെട്രോൾ സ്റ്റേഷന് സമീപത്താണ് സംഭവം.
എന്നാൽ തീ ശക്തമായതോടെ സൗദി പൗരനായ മഹർ ഫഹദ് അൽ ദൽബാഹി എന്നയാൾ ട്രക്കിലേക്ക് കയറി ട്രക്ക് പെട്രോൾ സ്റ്റേഷന് സമീപത്തു നിന്നും മാറ്റി. യുവാവിന്റെ ധീരമായ പ്രവർത്തി കൊണ്ട് വൻ അപകടമാണ് ഒഴുവായത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൗരന്റെ അവസരോചിതമായ ഇടപെടലിനെയും ധൈര്യത്തെയും പ്രശംസിച്ച് നെറ്റിസൺസ് രംഗത്തെത്തി.